ബഹ്‌റൈനിൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ഴ്​​ച തോ​റും റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ നിർബന്ധം

New Project (86)

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ട​പ്പാക്കിയ വർക്ക് അറ്റ് ഹോം തീരുമാനം സം​ബ​ന്ധി​ച്ച്​ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ ഉ​ത്ത​ര​വി​റ​ക്കി. ജൂ​ൺ 10 വ​രെ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി സ​​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ആ​രോ​ഗ്യം, ഇ​ല​ക്​​ട്രി​സി​റ്റി, വെ​ള്ളം, വ്യോ​മ​യാ​ന മേ​ഖ​ല, ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ അ​വ​ശ്യ സ​ർ​വി​സു​ക​ളെ ഇ​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ഴ്​​ച തോ​റും റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. പ​രി​ശോ​ധ​ന സ​മ​യം മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ ഇ​തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ​ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്​ റാ​പി​ഡ്​ ടെ​സ്​​റ്റ്​ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ സ്​​ഥാ​പ​ന​ങ്ങ​ൾ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണം. ജീ​വ​ന​ക്കാ​ർ ആ​ഴ്​​ച തോ​റും റാ​പി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ ഉ​റ​പ്പു​ വ​രു​ത്ത​ണം. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ്​ ആ​യാ​ൽ മേ​ല​ധി​കാ​രി​യെ വി​വ​രം അ​റി​യി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ള്ള മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.

സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ ഓരോ ആ​ഴ്​​ച​യു​ടെ​യും അ​വ​സാ​നം ജീ​വ​ന​ക്കാ​രു​ടെ പേ​രും റാ​പി​ഡ്​ ടെ​സ്​​റ്റിൻറെ ഫ​ല​വും അ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട്​ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ​ക്ക്​ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!