മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തു നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ താമസക്കാർക്കും ബിസിനസ്സ് നടത്തുന്നവർക്കും യൂട്ടിലിറ്റി ബില്ലുകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഒന്നിലധികം നിർദേശങ്ങൾ എംപിമാർ അവതരിപ്പിച്ചു. കോവിഡ് മഹാമാരി ബാധിച്ചതിനാൽ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ ബില്ലുകൾ താങ്ങാനാവാത്തതാണെന്ന് പാർലമെൻറ് പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എൻവയോൺമെന്റ് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബുഹമൂദ് കഴിഞ്ഞ ദിവസം ഓൺലൈനിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ജീവിതച്ചെലവുകൾ ഈയടുത്ത കാലങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെന്നും, എന്നാൽ രാജ്യത്തെ പൗരന്മാരുടേയും താമസക്കാരുടേയും ശമ്പളത്തിൽ മാറ്റം വന്നിട്ടില്ലെന്നതും എം പി പറഞ്ഞു. 2016 നു ശേഷം വൈദ്യുതി ചാർജ്ജിൽ ഒരു യൂണിറ്റിനു് 29 ഫിൽസും വെള്ളത്തിന് ഒരു യൂണിറ്റിനു് 750 ഫിൽസുമാണ് വർദ്ധനാവുണ്ടായിട്ടുള്ളത്.