മനാമ: റമദാനോടനുബന്ധിച്ച് ദിശ സെന്റർ “എന്റെ റമദാൻ അനുഭവങ്ങൾ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സുജ ആനന്ദ്, രണ്ടാംസമ്മാനം ഗീത സി മേനോൻ എന്നിവർ കരസ്ഥമാക്കി. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള വ്യത്യസ്ത ആദർശാശയങ്ങൾ വെച്ചു പുലർത്തുന്നവർ പ്രവാസ ലോകത്ത് എത്തിയപ്പൾ മാത്രം റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും മനസ്സിലാക്കിയവർ ധാരാളമാണ്, പലർക്കും റമദാൻ അനുഭൂതിയും ആവേശവുമാണ് എന്ന് മത്സരാർത്ഥികൾ അഭിപ്രായപെട്ടു. ദിശ ഡയരക്റ്റർ അബ്ദുൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷംല ശരീഫ്, സമീറ നൗഷാദ് എന്നിവർ സമ്മാനവിതരണത്തിന് നേതൃത്വം നൽകി.