മനാമ: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലകളിലെ ഹെൽത്ത്കെയർ പ്രൊഫഷണലുകൾ കോവിഡിനെതിരെ സർക്കാർ നടത്തുന്ന പോരാട്ടത്തിൽ പങ്കു ചേരാൻ തയ്യാറാണെന്ന് അറിയിച്ചു. രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻനിര പ്രവർത്തകർക്ക് പിന്തുണയും സഹായവും നൽകുന്നതിന് ഭാഗമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. സൊസൈറ്റി ഓഫ് ഓണർസ് ഓഫ് പ്രൈവറ്റ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിലാണ് വൺ വീക്ക് ഫോർ ബഹ്റൈൻ എന്ന സംരംഭം ആരംഭിക്കുന്നത്.