ഇന്ന് (വെള്ളിയാഴ്ച) വെളുപ്പിന് ന്യൂസിലൻഡിലെ രണ്ടു മസ്‌ജിദുകളിൽ പ്രാർത്ഥനക്ക് എത്തിയവർക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 40 പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു . ഒരു സ്ത്രീ അടക്കം 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു . 20 പേർ ആശുപത്രിയിലാണ്. ക്രൈസ്റ്റ് ചർച്ചയിലാണ് ആക്രമണം നടന്നത് . കാരണം വ്യക്തമല്ല എന്നാൽ വളരെ ആസൂത്രിതമായിരുന്നു ആക്രമണം എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അൽ നൂർ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങൾ.
2/5 however we can confirm there have been a number of fatalities. Police is currently at a number of scenes. We understand that there will be many anxious people but I can assure New Zealanders that Police is doing all it can to resolve this incident.
— New Zealand Police (@nzpolice) March 15, 2019
വെടിവെപ്പിൽ അൽ നൂർ മോസ്കിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേർ ലിൻവുഡ് മോസ്കിൽ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർദേൻ ഇന്ന് ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങൾ. ഇവർ ഓസ്ട്രേലിയൻ വംജരാണെന്നാണ് റിപ്പോർട്ട്.