മനാമ: തിക്കോടി ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ -തിക്കോടി 75 പി.പി.ഇ കിറ്റുകൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദിന് സ്നേഹ സാന്ത്വനം ചാരിറ്റി പ്രവർത്തകരായ ചന്ദ്രൻ തിക്കോടി, ആഷിഖ് മുഹമ്മദ്, രവീന്ദ്രൻ കൂരൻറവിട, കെ.ആർ. ജയചന്ദ്രൻ, സഹദ് അറഫ, രമേശൻ പള്ളിത്താഴ എന്നിവർ കിറ്റുകൾ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ആർ. വിശ്വൻ, സിനിജ, ജിഷ കാട്ടിൽ എന്നിവർ പെങ്കടുത്തു.