മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഹെൽപ് ലൈൻ ടീമിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അൽ റാശിദ് പൂൾ ഗ്രൂപ് വീൽചെയർ നൽകി. കോവിഡ് മഹാമാരിയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ സഹജീവികൾക്ക് ആശ്വാസമേകുന്ന ബി.കെ.എസ്.എഫിനെ അൽ റാശിദ് ഗ്രൂപ് വീൽ ചെയർ ഡയറക്ടർ കെ.വി. അജീഷ് അഭിനന്ദിച്ചു. അദ്ദേഹത്തിൽനിന്ന് ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി വീൽചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ മാനേജ്മെൻറ് അംഗങ്ങളും സന്നിഹിതരായിരുന്നു.
