മനാമ: നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മാർച്ച് 15 വെള്ളിയാഴ്ച്ച നടന്നു. ആലപ്പുഴ ജില്ലയിലെ ചാരുംമൂടിലെയും പരിസര പ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു .രക്ത ദാന ക്യാമ്പ് നിരവധി സാമൂഹിക പ്രവർത്തകരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.
ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകർ ആയ ശ്രീ ചന്ദ്രൻ തിക്കോടി, ശ്രീ നിസാർ കൊല്ലം , ശ്രീ സാബു ചിറമേൽ , ഹോപ്പ് ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ ജെറിൻ സെക്രട്ടറി ശ്രീ അൻസാർ, അംഗംങ്ങളായ വിനു ക്രിസ്റ്റി, ജയേഷ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ബഹ്റിന്റെ ഭാരവാഹികളായ ശ്രീ മണി, സുബാഷ്, അനുപ്രസാദ് തുടങ്ങി നിരവധി പേർ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
രക്തദാന ക്യാമ്പ് വൻ വിജയമാക്കിയ എല്ലാവർക്കും സെക്രട്ടറി പ്രകാശ് നകുലനും, വൈസ് പ്രസിഡന്റ് ശ്രീ ദീപക്കും,രക്തദാന ക്യാമ്പ് കോർഡിനേറ്റർ ശ്രീ ജിനു ഗോപാലകൃഷ്ണനും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു. രക്തദാന ക്യാമ്പിന്റെ വിജയം കൂടുതൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുത്തു നടത്തുവാനുള്ള ഊർജം നൽകുന്നതാണെന്നു ഭാരവാഹികൾ അഭിപ്രായപ്പെട്ടു