മനാമ: വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരിൽ മിതമായ രോഗലക്ഷണങ്ങൾ കാണിക്കുന്നവരുടെ ചികിത്സയ്ക്കായി ബഹ്റൈനിൽ ഇന്റർനാഷണൽ എക്സിബിഷൻ കൺവെൻഷൻ സെന്ററിൽ രോഗികൾക്കായുള്ള ചികിത്സാകേന്ദ്രം ഒരുക്കി സർക്കാർ. പുതുക്കിയ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ചികിത്സാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ചികിത്സാകേന്ദ്രം പണിതത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഉൾപ്പെടെ നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേയാണ് പുതിയ ചികിത്സാകേന്ദ്രം പണിതിരിക്കുന്നത്.