മനാമ: ബഹ്റൈനിലെ രണ്ടര വർഷത്തെ സേവനത്തിനുശേഷം തിരിച്ചുപോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോർബു നേഗിക്ക് ഇന്ത്യൻ ക്ലബ് യാത്രയയപ്പ് നൽകി. ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് മൊമെന്റോ സമ്മാനിച്ചു. ജനറൽ സെക്രട്ടറി ജോബ് എം.ജെ, ബാഡ്മിൻറൺ സെക്രട്ടറി സുനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബിൻറെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നോർബു നേഗി നൽകിയ സേവനങ്ങൾക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു.