bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്

bahrain

മനാമ: ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് 5,35,022 പ്രവാസി തൊഴിലാളികളാണ് ബഹ്റൈനിൽ ഉള്ളത്. 2019 നേക്കാൾ 9.7 ശതമാനം തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2019 ൽ 5,92,233 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2019 ൽ 1,53,853 സ്വദേശി തൊഴിലാളികൾ രാജ്യത്ത് ഉണ്ടായിരുന്നു. എന്നാൽ 2020 ൽ 1,52,678 സ്വദേശി തൊഴിലാളികളിലേക്ക് ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 35, 030 പുതിയ വർക്ക് പെർമിറ്റുകളാണ് എൽ എം ആർ എ അനുവദിച്ചത്. അനുവദിച്ച പെർമിറ്റുകളിൽ കൂടുതലും കോൺട്രാക്ടിങ് മേഖലയിലാണ്. കഴിഞ്ഞവർഷം തൊഴിലുടമകളുടെ ആവശ്യത്തെത്തുടർന്ന് 33,605 വർക്ക് പെർമിറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!