മനാമ: രണ്ടു പതിറ്റാണ്ടു കാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മാറ്റ് ബഹ്റൈൻ മെംബറും മുൻ എക്സിക്യൂട്ടിവ് അംഗവും ബഹ്റൈൻ റോയൽ ചാരിറ്റിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറുമായിരുന്ന നവാസ് അലി വാളൂരിന് യാത്രയയപ്പ് നൽകി. മനാമ ഗോൾഡ് സിറ്റി കെ സിറ്റി ബിസിനസ് സെൻററിൽ മാറ്റ് ബഹ്റൈൻ പ്രസിഡൻറ് ഗഫൂർ കയ്പമംഗലം മൊമെന്റോ നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ മാള, സാദിഖ് തളിക്കുളം എന്നിവരും സന്നിഹിതരായിരുന്നു.