ഹോപ് ബഹ്‌റൈൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മ​നാ​മ: ഹോ​പ് ബ​ഹ്‌​റൈൻറെ 2020 വ​ർ​ഷ​ത്തെ പൊ​തു​യോ​ഗം ഓ​ൺ​ലൈ​നാ​യി ന​ട​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​സി​ഡ​ൻ​റ്​ ജ​യേ​ഷ് കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹോ​പ്പിൻറെ ഭാ​ഗ​മാ​യി​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​പ്പിൻറെ നാ​ൾ​വ​ഴി​ക​ൾ ര​ക്ഷാ​ധി​കാ​രി നി​സാ​ർ കൊ​ല്ലം സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജോ​ഷി നെ​ടു​വേ​ലി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ എം.​കെ. റം​ഷാ​ദ് ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ചു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​മാ​കു​ന്ന ഹോ​പ്പി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ കൂ​ട്ടാ​യ്‌​മ​യു​ടെ തു​ട​ക്ക​ക്കാ​രാ​യ ച​ന്ദ്ര​ൻ തി​ക്കോ​ടി​യും ഷ​ബീ​ർ മാ​ഹി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ലി​ജോ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഗി​രീ​ഷ് ജി. ​പി​ള്ള, ട്ര​ഷ​റ​ർ റി​ഷി​ൻ വി.​എം, ര​ക്ഷാ​ധി​കാ​രി അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, സി​ബി​ൻ സ​ലിം, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, ഷി​ബു പ​ത്ത​നം​തി​ട്ട, ജെ​റി​ൻ ഡേ​വി​സ്, മ​നോ​ജ് സാം​ബ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, രാ​ജ​ൻ പി, ​വി​നു ക്രി​സ്​​റ്റി, ഷാ​ജി എ​ള​മ്പി​ലാ​യി, നി​സാ​ർ മാ​ഹി, ഷി​ജു വ​ർ​ഗീ​സ്, റോ​ബി പു​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രി​ൻ​റു ഡെ​ല്ലി​സ് സ്വാ​ഗ​ത​വും ഷി​ജു സി.​പി ന​ന്ദി​യും പ​റ​ഞ്ഞു.