ബഹ്‌റൈൻ – കായംകുളം പ്രവാസി കൂട്ടായ്മ രൂപീകരിച്ചു

മനാമ: ബഹ്റൈനിലുള്ള കായംകുളത്തുകാരായ പ്രവാസികളെ ഉൾപ്പെടുത്തി കായംകുളം പ്രവാസി കൂട്ടായ്മ (കെ.പി.കെ) എന്ന പേരിൽ സംഘടന രൂപികരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിൽ അനിൽ ഐസക്ക് കോഡിനേറ്ററും, രാജേഷ് ചേരാവള്ളി കൺവീനറും, ശ്രീഹരി, അഭിനേഷ്, ശ്യാം കൃഷ്ണൻ, ജയേഷ് കുമാർ, തോമസ് ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ഒരു കോർ കമ്മറ്റിയെ തെരഞ്ഞെടുത്തു.

ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും ആവശ്യങ്ങൾ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും അവശ്യ ഘട്ടത്തിൽ സഹായങ്ങൾ എത്തിക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് സംഘടനയ്ക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
കായംകുളത്തു നിന്നുള്ള കൂടുതൽ പ്രവാസികളെ ഉൾപ്പെടുത്തി കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനും വേണ്ടി കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഈ കൂട്ടായിമയിൽ ചേരാൻ ആഗ്രഹിക്കുന്ന കായംകുളം സ്വദേശികളായവർക്ക് വിശദ വിവരങ്ങൾക്കായി 35320667 / 36066005 എന്നീ നമ്പരുകളിൽ ബസപ്പെടാവുന്നതാണ്.