പൊതുജനങ്ങൾക്കായി തുറന്നില്ലെങ്കിൽ ഗലാലി തീരദേശ പദ്ധതി നിർത്തലാക്കുമെന്ന് കൗൺസിലർമാർ

മനാമ: പൊതുജനങ്ങൾക്കായി ഗലാലി തീരദേശ ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ തുറന്നു നൽകുന്നില്ലെങ്കിൽ പദ്ധതി പൂർത്തീകരിക്കാൻ സമ്മതിക്കില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. 18.5 ദശലക്ഷം ദിനാർ ചിലവഴിച്ചാണ് ഗലാലി പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി പൂർത്തിയായതിനുശേഷം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് രേഖാമൂലം രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയില്ലെങ്കിൽ അടിയന്തര വോട്ടെടുപ്പിലൂടെ പദ്ധതിയുടെ നിർമ്മാണ അനുമതി തടയുമെന്ന് മുഹറഖ്  മുനിസിപ്പൽ കൗൺസിലെ ചില അംഗങ്ങളാണ് ഉന്നയിച്ചതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.