മനാമ: സീ കാർഗോ വഴി കടത്താൻ ശ്രമിച്ച പുകയില ഉൽപന്നമായ തംബാക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഉത്തരമേഖലാ ഗവർണറേറ്റ് പോലീസ് വിഭാഗവുമായി സഹകരിച്ചാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്. 112 കെട്ടുകളിലായി 4480 കിലോ നിരോധിത ഉൽപന്നങ്ങളാണ് പിടികൂടിയത്. ഖലീഫ സൽമാൻ പോർട്ടലിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പ്രതികളെ പിടികൂടിയത്.
കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ 90,000 ദിനാർ വിലമതിക്കുന്ന തംബാക്ക് കണ്ടെത്തി. പിടികൂടിയ വസ്തുക്കൾ കണ്ടുകെട്ടുകയും പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.