മനാമ: റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യങ്ങളിലെ കോവിഡ് വർദ്ധനവ് കണക്കിലെടുത്തും പ്രാദേശിക സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് തീരുമാനമെടുത്തിരിക്കുന്നത്.
ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവയാണ് ബഹ്‌റൈൻ നിലവിൽ റെഡ്-ലിസ്റ്റ് ചെയ്‌തിരിക്കുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ ബഹ്റൈനിൽ റസിഡൻറ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ ടീമായിരുന്നു നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരുന്നത്.