മനാമ: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കായി നടത്തുന്ന റാപിഡ് ആന്റിജൻ പരിശോധന കേന്ദ്രം ആരോഗ്യമന്ത്രി ഫഈഖ ബിൻത് സഈദ് അസാലിഹ് സന്ദർശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനമായ അബ്രാജ് അൽ ഖൈറിൽ വെച്ചാണ് ജീവനക്കാർക്കായുള്ള ആന്റിജൻ പരിശോധന നടക്കുന്നത്.
പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിഎല്ലാ സർക്കാർ ജീവനക്കാർക്കും ആന്റിജൻ പരിശോധന നടത്തണമെന്ന് സിവിൽസർവീസ് ബ്യൂറോ നിർദ്ദേശിച്ചിരുന്നു.
ജീവനക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായും ആന്റിജൻ ടെസ്റ്റ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായും ഒരു ടീമിനെ ആരോഗ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.