മനാമ: മെയ് മാസത്തിൽ രാജ്യത്തെ മൊത്തം ഇറക്കുമതിയിൽ ആറു ശതമാനം വർധനവ് രേഖപ്പെടുത്തി. 402 മില്യൺ ദിനാറിന്റെ ഇറക്കുമതിയാണ് മെയ് മാസത്തിൽ നടത്തിയത്. കഴിഞ്ഞ വർഷം 378 മില്യൺ ദിനാറിന്റെ ഇറക്കുമതിയാണ് നടന്നത് . ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തിയത് ബ്രസീലിൽ നിന്നാണ്. 52 മില്യൺ ദിനാറിന്റെ ഉൽപന്നങ്ങളാണ് ബ്രസീലിൽ നിന്നും ബഹ്റൈനിൽ എത്തിയത്. ചൈനയിൽ നിന്ന് 46 ദിനാറിന്റെ ഉൽപ്പന്നങ്ങളും ഓസ്ട്രേലിയയിൽനിന്നും 31 മില്യൺ ദിനാറിന്റെ ഉൽപന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്.
ബഹ്റൈൻ നിർമ്മിത ഉൽപന്നങ്ങളുടെ കയറ്റുമതികൾക്ക് 60 ശതമാനം വർധവ് രേഖപ്പെടുത്തിയിട്ടുണ്ട്.ബഹ്റൈന്റെ 75 ശതമാനം കയറ്റുമതിയും 10 രാജ്യങ്ങളിലേക്കാണ് നടക്കുന്നത്. സൗദി അറേബ്യയിലേക്കാണ് ഏറ്റവും അധികം കയറ്റുമതി നടന്നത്.