പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടു

മനാമ: അനധികൃതമായി ചെമ്മീൻ പിടിക്കാൻ ശ്രമിച്ചവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബോട്ടിലേക്ക് ബോട്ട് കൊണ്ട് ഇടിച്ച് അപകടമുണ്ടാക്കിയ കേസിലെ പ്രതികളുടെ വാദം  ലോവർ ക്രിമിനൽ കോടതി ജൂൺ 23 ലേക്ക് മാറ്റി. അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെടുകയും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏഷ്യക്കാരായ നാലുപേരും ബോട്ടിന്റെ ഉടമയുമാണ് പ്രതികൾ. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണ ചെയ്യുന്നത് മാറ്റിവയ്ക്കണമെന്ന് പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് നടപടി. പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

രാജ്യത്ത് ചെമ്മീൻ നിരോധനമേർപ്പെടുത്തിയിരിക്കുന്ന സമയത്താണ് ഇവർ മത്സ്യബന്ധനത്തിനായി എത്തിയതെന്നും നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.