മനാമ: ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയതോടെ ആരോഗ്യ മേഖലയിൽ മികച്ച മാറ്റങ്ങൾ കൈവരിക്കാൻ സാധിച്ചതായി ഗവൺമെന്റ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. 2021 മാർച്ച് അവസാനത്തോടെ അത്യാഹിത വിഭാഗത്തിലെ രോഗികളുടെ കാത്തിരിപ്പ് സമയം 78 ശതമാനം കുറയ്ക്കാൻ സാധിച്ചു. ആശുപത്രികളിൽ ഉണ്ടാകുന്ന തിരക്കും കാത്തിരിപ്പ് പ്രശ്നങ്ങളും 25 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യസംരക്ഷണം, സാമ്പത്തിക സുസ്ഥിരതയുടെ നിലവാരം ഉയർത്തുക തുടങ്ങിയ കാര്യങ്ങളാണ് ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടന്നും അപ്പോയ്ന്റ്മെൻ്റുകൾക്കായി ബുക്ക് ചെയ്യുന്നതിനുള്ള വെയിറ്റിങ് ലിസ്റ്റുകൾ കുറച്ചതായും അദ്ദേഹം പറഞ്ഞു.