മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷെൻറ (കെ.ജെ.പി.എ) പുതിയ ഭാരവാഹികൾ ചുമതലയേറ്റു. എം.സി. പവിത്രൻ (പ്രസിഡൻറ്), ജ്യോതിഷ് പണിക്കർ (ജനറൽ സെക്രട്ടറി), ജോണി താമരശ്ശേരി (ട്രഷറർ), എന്നിവരാണ് ഭാരവാഹികൾ.
പ്രവാസികൾക്ക് കേരളത്തിൽ വരുമാന മാർഗം കണ്ടെത്താൻ ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ചെയർമാനായി മനോജ് മയ്യന്നൂരും പ്രോജക്ട് ഡയറക്ടറായി എം.എം. ബാബുവും ഓഡിറ്റർമാരായി സുമേഷ് കോട്ടൂളി, വത്സരാജ് കുയിമ്പിൽ എന്നിവരും ചുമതലയേറ്റു. ബഹ്റൈനിൽ 12 പേരടങ്ങുന്ന ഡയറക്ടർ ബോർഡും കേരളത്തിൽ രാഷ്ട്രീയ സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖർ അടങ്ങിയ ഉപദേശക സമിതിയുമുണ്ട്. 30ഓളം അംഗങ്ങൾ അടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.
കമ്മിറ്റിയുടെ മറ്റു ഭാരവാഹികൾ: സലീം ചിങ്ങപുരം (വൈസ് പ്രസിഡൻറ്), രാജീവൻ സി.കെ. കല്ലേരി (അസി. സെക്രട്ടറി), രമേശ് പയ്യോളി (അസി. ട്രഷറർ), ശ്രീജിത്ത് കുറിഞ്ഞാലിയോട് (എൻറർടെയ്ൻമെൻറ് സെക്രട്ടറി), രാജീവ് തുറയൂർ (മെംബർഷിപ് സെക്രട്ടറി), വിജയൻ കരുമല, സുമേഷ് കുറ്റ്യാടി(അസി. മെംബർഷിപ് സെക്രട്ടറി), മൊയ്തീൻ പയ്യോളി (കമ്യൂണിറ്റി സെക്രട്ടറി), ജാബിർ തിക്കോടി, ബിനിൽ കോഴിക്കോട്, ബഷീർ ആവള (അസി. കമ്യൂണിറ്റി സെക്രട്ടറി), പ്രവീൺ മുക്കാളി, അസീസ് കൊടുവള്ളി (ഐ.ടി സെക്രട്ടറി). കൂടുതൽ വിവരങ്ങൾക്ക് 39577989, 39091901, 39524045, 36120656 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.