വടകരയിൽ കെ മുരളീധരൻ, വയനാട് ടി സിദ്ധീഖ്; ആശങ്കകൾക്കൊടുവിൽ യുഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി

നീണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. വടകരയിൽ കെ മുരളീധരനും വയനാട് ടി സിദ്ധീഖും മൽസരിക്കും. ആറ്റിങ്ങലിൽ അടൂർ പ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആകും സ്ഥാനാർത്ഥികൾ. അനിശ്ചിതത്വത്തിലായിരുന്ന നാല് സീറ്റുകളിൽ കൂടി തീരുമാനമായതോടെ യുഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി.