‘5K SUPPORT’; ബഹ്റൈനിൽ പുതു സംരംഭകർക്ക് 5000 ദിനാറിൻറെ സഹായവുമായി ഗവൺമെൻറ് പദ്ധതി

TAMKEEN

മനാമ: ബഹ്റൈനിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5000 വരെ ദിനാർ സഹായവുമായി ബഹ്റൈൻ ഗവർൺമെന്റ്. “5K support” എന്ന ഈ പദ്ധതിയിൽ 8 കാറ്റഗറി ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Machinery and equipment, information and communication technology (ICT), Quality management, consulting and cloud computing, accounting and auditing services and marketing and branding ഇവയാണ് 8 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തംകീൻ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.

തംകീൻ റീ ലോഞ്ച് വെബ്‌സൈറ്റിൽ യൂസർ ഇന്റർഫേസ് ഇംപ്രൂവ് ആക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തംകീൻ ബ്രാൻഞ്ചുകളിൽ പോവാതെ ഓൺലൈൻ ആയി തന്നെ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ഗവർൺമെൻറിന്റെ മറ്റു ഏജൻസികളുമായി സൈറ്റ് ലിങ്ക് ചെയ്തത് കൊണ്ട് എല്ലാ വിവരങ്ങളും കൃത്യമായി തന്നെ ലഭിക്കുകയും ചെയ്യും. ഇന്നലെ ബഹ്റൈൻ ചേംബറിൽ നടന്ന പ്രസ്സ് മീറ്റിൽ തംകീൻ ചീഫ് എക്സിക്യൂട്ടീവ് Dr ഇബ്രാഹീം ജനാഹിയാണ് ഈ കാര്യങ്ങൾ വിശദമാക്കിയത്.

പുനരാരംഭിച്ച തംകീൻ വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!