മനാമ: ബഹ്റൈൻ ടെലിവിഷൻ ലൈവ് സ്ട്രീമിങ്ങിന് രണ്ട് കാരവനുകൾ കൂടി പുറത്തിറക്കി. ഇൻസൈഡ്, ഔട്ട് സൈഡ് ലൈവ് ടെലികാസ്റ്റ് ചെയ്യാൻ ഇതുവഴി സാധിക്കും. എച്ച്.ഡി ക്വാളിറ്റിയോടു കൂടിയുള്ള കാമറ, മികച്ച ആധുനിക സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും എല്ലാ പരിപാടികളും വാർത്തകളും സംഭവങ്ങളും ശരിയായി കവർ ചെയ്യാനും സാധിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് ബഹർ വ്യക്തമാക്കി.