മയക്കുമരുന്ന് വിമുക്ത സമൂഹത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ച് ബഹ്‌റൈൻ

anti drug

മനാമ: മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നതിൽ ബഹ്‌റൈൻ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ചേർന്നു .ജൂൺ 26 നാണ് മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് . ചടങ്ങിൽ ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പങ്കെടുത്തു.

മയക്ക് മരുന്ന് വിമുക്ത സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക,ആരോഗ്യ, സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുകയും ചെയ്യുകയാണ് അന്താരാഷ്ട്ര ശ്രമങ്ങളിലൂടെ ചെയ്യുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് വിരുദ്ധ അന്താരാഷ്ട്ര കരാറുകളും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും സുസ്ഥിര വികസന ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി സംയോജിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ-സാമൂഹിക സംഘടനകൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന് ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സംശയങ്ങൾ പറഞ്ഞു നൽകാനും തെറ്റായ വിവരങ്ങൾ തിരുത്തി ശരിയിലേക്ക് നയിക്കാനും ആവശ്യമായ അറിവുകൾ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2021 ജനുവരി മുതൽ മെയ് മാസത്തിനിടയിൽ 343 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 245 കിലോ ഹാഷിഷും, ഹെറോയിനും, മരിജ്വാന പോലീസ് വിവിധ ദിവസങ്ങളിലായി കണ്ടെത്തി .

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന് ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സംശയങ്ങൾ പറഞ്ഞു നൽകാനും തെറ്റായ വിവരങ്ങൾ തിരുത്തി ശരിയിലേക്ക് നയിക്കാനും ആവശ്യമായ അറിവുകൾ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2021 ജനുവരി മുതൽ മെയ് മാസത്തിനിടയിൽ 343 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 245 കിലോ ഹാഷിഷും, ഹെറോയിനും, മരിജ്വാന തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി.

എല്ലാ മന്ത്രാലയങ്ങളുടെ അധികാരികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ 97% ദേശീയ മയക്കുമരുന്ന് വിരുദ്ധ പദ്ധതിയുടെ ആദ്യ പതിപ്പ് വിജയിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാം പതിപ്പ് പുറത്തിറക്കുന്ന അതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!