മനാമ: സിഞ്ച്, ബിലാദുൽ ഖദീം എന്നിവിടങ്ങളിലെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കാപ്പിറ്റൽ ഗവർണറേറ്റ് കോഓഡിനേഷൻ കമ്മിറ്റി ചർച്ച നടത്തി. ഈ പ്രദേശങ്ങളിലെ പൊതു ജനങ്ങളുടെ ആവശ്യങ്ങളും അവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കാപ്പിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയുടെയും അന്വേഷണങ്ങളുടെയും റിപ്പോർട്ട് കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ചു.
ലോകാരോഗ്യസംഘടന മനാമയെ ആരോഗ്യ നഗരമായി പ്രഖ്യാപിച്ച നടപടിയെ കമ്മിറ്റി സ്വാഗതം ചെയ്യുകയും ചെയ്‌തു . രാജ്യത്തിന് അഭിമാനകരമായ നേട്ടം ആണ് ഇതെന്നും യോഗം വിലയിരുത്തുകയും ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ച സർക്കാർ അതോറിറ്റികൾ, മന്ത്രാലയങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.