bahrainvartha-official-logo
Search
Close this search box.

എൽ.എം.ആർ.എ സി.ഇ.ഒയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്​ച നടത്തി

Featured (66)

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ജമാൽ അബ്ദുൽ അസീസ് അൽ അലവി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അവബോധം വളർത്തി എടുക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കേണ്ട നയതന്ത്ര കാര്യങ്ങളെക്കുറിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സംസാരിച്ചു.

രാജ്യത്തെ ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അൽ ആൽവേയ് സംസാരിച്ചു. പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ അന്തരീക്ഷം കൂടുതൽ ഉയർത്താനുള്ള ശ്രമങ്ങൾ രാജ്യം തുടരുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിൽ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രവാസികൾക്ക് ബഹ്റൈൻ നൽകുന്ന കരുതലിനെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു. കൊറോണ വൈറസ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ പ്രവാസി തൊഴിലാളികൾക്ക് പരിചരണം നൽകുന്നതിനായി ബഹ്‌റൈൻ സ്വീകരിച്ച നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈന്റെ നിയമങ്ങൾക്കനുസരിച്ച് ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ അതോറിറ്റിയുമായി സഹകരിക്കാനുള്ള എംബസിയുടെ താല്പര്യം അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!