സാഖിറിൽ പുതുതായി ആരംഭിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ സന്ദർശനം നടത്തി കിരീടാവകാശി

New Project (95)

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ  സാഖിറിൽ പുതുതായി ആരംഭിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്റർ വികസന പദ്ധതി സന്ദർശിച്ചു. രാജാവിന്റെ  നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിവിധ മേഖലകളിലുടനീളം നടക്കുന്ന വികസന പദ്ധതികളെ  പറ്റി  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ  പറഞ്ഞു. നിക്ഷേപത്തിന്റെ പ്രാദേശിക കേന്ദ്രമാണ് രാജ്യം എന്ന് കിരീടാവകാശിയും പ്രധാനമന്ത്രി  അഭിപ്രായപ്പെട്ടു. നൂതന വികസന സംരംഭങ്ങൾ നൽകുന്നത് ടൂറിസത്തെ വർദ്ധിപ്പിക്കുകയും നവീനതയെ നയിക്കുകയും  ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഖിറിൽ പുതുതായി സ്ഥാപിതമായ ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്റർ പൗരന്മാർക്ക് ഗുണനിലവാരമുള്ള അവസരങ്ങൾ നൽകുമെന്ന്  കിരീടാവകാശി  അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പദ്ധതികളെക്കുറിച്ചും നിർമ്മാണത്തിനുള്ള സമയക്രമത്തെക്കുറിച്ചും  കിരീടാവകാശി  വിശദീകരിച്ചു. പുതിയ കേന്ദ്രത്തിൽ നൂതന അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, സേവനങ്ങൾ എന്നിവ അന്താരാഷ്ട്ര നിലവാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . കേന്ദ്രം രാജ്യത്തിന്റെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഇത് സഹായകമാകുമെന്നും അൽസയാനി അഭിപ്രായപ്പെട്ടു. 309,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് സഖീർ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്റർ പദ്ധതി 2020 ജനുവരി 7 ന് തറക്കല്ലിടുന്നത്. മൊത്തം ഭൂവിസ്തൃതിയുടെ 149,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് ഈ കെട്ടിടം. 95,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 10 എക്സിബിഷൻ ഹാളുകൾ, അന്താരാഷ്ട്ര പരിപാടികൾക്കും എക്സിബിഷനുകൾക്കും ആതിഥേയത്വം വഹിക്കാൻ ആവശ്യമായ ഏറ്റവും പുതിയ സേവനങ്ങൾ, 4,000 ആളുകൾക്ക് ശേഷിയുമുള്ള ഒരു പ്രധാന കോൺഫറൻസ് സെന്റർ, നിരവധി ഇടത്തരം ഹാളുകൾ എന്നിവയും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!