യൂറോപ്യൻ മേഖലയിൽ ഗൂഗ്ൾ മറ്റുള്ള സെർച്ച് എൻജിൻ വെബ്‌സൈറ്റുകളുടെ യും പോർട്ടലുകളുടെയും പരസ്യങ്ങൾ സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള തർക്കം കോടതി വഴി ഒരു വഴിത്തിരിവിൽ എത്തി. പരസ്യ വിവേചനത്തിന്റെയും നിഷേധത്തിന്റെയും പേരിൽ ഗൂഗിൾ 170 കോടി ഡോളർ പിഴ കൊടുക്കാനാണ് ഇന്ന് ലണ്ടനിൽ കോടതി വിധിച്ചത്. കഴിഞ്ഞ 10 വർഷമായി ഗൂഗിൾ ഈ നിഷേധ സമീപനം തുടരുകയാണെന്ന് കോടതി കണ്ടെത്തി . പല വർത്തമാന പത്രങ്ങൾക്കും ട്രാവൽ വെബ്‌സൈറ്റുകൾക്കും തത്തുല്യ പോർട്ടലുകൾക്കും ഗൂഗിളിന്റേത് പോലുള്ള സെർച്ച് എൻജിൻ ഉള്ളതുകൊണ്ട് ഇവയുടെ പരസ്യങ്ങൾ സ്വീകരിക്കാൻ ഗൂഗിൾ വിമുഖത കാട്ടിയിരുന്നു . ഇതിനെതിരെയാണ് കോടതിയെ സമീപിച്ചിരുന്നത്.
സെർച്ച് എൻജിൻ വിഷയത്തിൽ ഏകാധിപത്യം പുലർത്താനാണ് ഗൂഗിൾ ശ്രമിക്കുന്നതെന്ന് നേരത്തെ വ്യാപകമായ ആക്ഷേപം ഉണ്ടായിരുന്നു.