ന്യൂയോർക്കിൽ UN ആസ്ഥാനത്ത് പുറത്തിറക്കിയ ആഗോള ഹാപ്പിനെസ്സ് റാങ്കിങ്ങിൽ 156 രാജ്യങ്ങൾ പരിഗണിക്കപ്പെട്ടതിൽ ഫിൻലാന്റ് വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. ഡെൻമാർക്ക്, നോർവെ, ഐസ്ലാൻഡ് എന്നിവരാണ് തൊട്ടു പിറകിൽ. ബഹ്റൈൻ 37 മത് സ്ഥാനത്തുണ്ട്. മുൻ വർഷത്തിൽ നിന്നും 7 പോയിന്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ ഇത്തവണ 140 മത് സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാൻ 67 മത് സ്ഥാനത്തെത്തി റാങ്കിങ് മെച്ചപ്പെടുത്തി.
അറബ് രാജ്യങ്ങളിൽ തുടർച്ചയായി അഞ്ചാം തവണയും യു എ ഇ ഒന്നാം സ്ഥാനം നിലനിർത്തി. ആഗോള റാങ്കിങ്ങിൽ 21 മതാണ് യുഎഇ. സൗദി അറേബ്യ (28) യും ഖത്തറുമാണ് ജിസിസിയിൽ ബഹ്റൈന് മുൻപിലുള്ള രാജ്യങ്ങൾ. 2016 ൽ യുഎഇ ആരംഭിച്ച ഹാപ്പിനെസ്സ് വകുപ്പ് തന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയതായി UN കണ്ടെത്തിയിട്ടുണ്ട്. ഫിൻലൻഡ് ജനത യാതൊരു വിധ ബുദ്ധിമുട്ടുകളും ആശങ്കകളും ഇല്ലാതെ വർധിച്ച സന്തോഷാതിരേകത്തിൽ കഴിയുന്നവരാണെന്ന് UN റിപ്പോർട്ട് പറയുന്നു.
സൗത്ത് സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, എന്നീ രാജ്യങ്ങളാണ് ഏറ്റവും പിറകിൽ. GDP per capita, social support, healthy life expectancy, social freedom, generosity and absence of corruption എന്നീ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് റാങ്കിങ് നിശ്ചയിച്ചത്.