മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് ബാര്‍ബര്‍, ടെയ്ലര് മേഖലയിലെ വിഷമം അനുഭവിക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റുകളുടെ വിതരണം ആരംഭിച്ചതായി പ്രസിഡൻറ് എഫ്.എം. ഫൈസല്‍, ചെയര്മാന് ടോണി നെല്ലിക്കന്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ അറിയിച്ചു.
തോമസ് ഫിലിപ്, ജസ്റ്റിന് ഡേവിസ്, കാത്തു സചിന് ദേവ്, ലീബാ രാജേഷ്, സുനി ഫിലിപ്, പ്രദീപ് പുറവന്‍കര, മണികുട്ടന്, ജഗത് കൃഷ്ണകുമാര്‍, ഷൈജു കന്പ്രത്ത്, വിജയലക്ഷ്മി എന്നിവര്‍ ബഹ്റൈൻറെ വിവിധ ഭാഗങ്ങളിലെ വിതരണത്തിന് നേതൃത്വം നല്‍കും. ആവശ്യമുള്ളവര്‍ 36799019, 39384959 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.