മനാമ: 2020 ന്റെ അവസാന പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ ആദ്യ പാദത്തിൽ ജോലിസ്ഥലത്ത് ഉണ്ടാകുന്ന പരിക്കുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. സർക്കാർ കണക്കുകൾ പ്രകാരം 2021ൽ 248 ജോലികളുമായി ബന്ധപ്പെട്ട പരിക്കുകളാണ് ഉണ്ടായത്. പരിക്കേറ്റവരിൽ 14 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ രേഖപ്പെടുത്തിയ കണക്കുകളാണിത്.
2020 ലെ കണക്കുകൾ പ്രകാരം 71.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 345 പരിക്കുകളാണ് 2020ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2016-2020 ലെ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ സമാഹരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജോലി സംബന്ധമായ പരിക്കുകളുടെ എണ്ണം 5,406 ആണ്. ഇതിൽ 2,977 പേർ പൗരന്മാരാണ്.