ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

edappalayam

മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ കുട്ടികൾക്കായി ഓൺലൈൻ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ എല്ലാ സ്‌കൂളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു ഇടപ്പാളയം ഫെസ്റ്റ് എന്ന പേരിൽ 2019 മുതൽ നടത്തിവരാറുണ്ടായിരുന്ന പ്രോഗ്രാം ഈ വർഷവും കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പെയിന്റിങ് മത്സരം മാത്രമായി ചുരുക്കിയിരിക്കുകയാണ് ബഹ്‌റൈനിലെ കുട്ടികൾക് പുറമെ ഇടപ്പാളയം പരിധിയിലെയും ഇടപ്പാളയം പരിധിയിലെ സ്‌കൂളുകളിലെയും ജി സി സി യിലെ എല്ലാ ഇടപ്പാളയം അംഗങ്ങളുടെയും കുട്ടികളെ പങ്കെടുപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 13 വെള്ളിയാഴ്ച ബഹ്‌റൈന്‍ സമയം 2:30 നു(ഇന്ത്യൻ സമയം 5 മണി) ഓണ്‍ലൈനിൽ തുടങ്ങുന്ന മത്സരത്തിൽ സബ്ജൂനിയർ (6 മുതൽ 9 വയസ്സ്), ജൂനിയർ (10മുതൽ 12 വയസ്സ്) & സീനിയർ (13 മുതൽ 15 വയസ്സ്) എന്നീ മൂന്ന് വിഭാഗമായി തരം തിരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഇടപ്പാളയം ബഹ്‌റൈൻ ഫേസ്ബുക് പേജിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയോ അതല്ലെങ്കിൽ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ആഗസ്റ്റ് മൂന്നിന് രജിസ്‌ട്രേഷൻ അവസാനിക്കുന്നതായിരിക്കും.

പാർവതി ദേവദാസ് +973 39071080 , ഗ്രീഷ്മ രഘുനാഥ്‌ : 35921653 , വിനീഷ് കേശവൻ +973 36539444, രതീഷ് സുകുമാരൻ +973 39465667.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!