മനാമ: കോഴിക്കോടിന്റെ തനത് രുചി വൈവിധ്യങ്ങളുമായി ഗുദൈബിയിൽ പ്രവർത്തനമാരംഭിച്ച ‘കോഴിക്കോട് ലൈവ് ‘ ഫാമിലി റസ്റ്റോറൻ്റിൻ്റെ രണ്ടാമത് ശാഖ ‘റെയിൻബോ റെസ്റ്റോറൻ്റ്’ നാളെ, ജൂലൈ 9 ന് കാലത്ത് 11 മണിക്ക് മനാമയിൽ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു. തലശേരി ബിരിയാണി, മലബാര്‍ സ്‌പെഷ്യല്‍ മട്ടൻ തല, പോത്തിൻ കാലും പത്തലും, പിടിക്കോഴി, പ്രത്യേക മലബാര്‍ വിഭവങ്ങള്‍, ഗ്രില്ലുകൾ, ഷവർമ, വിവിധ തരം നാടൻ പലഹാരങ്ങൾ തുടങ്ങി കേരളത്തനിമയുടെ രുചിക്കൂട്ട് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചൈനീസ് വിഭവങ്ങളും ഭക്ഷണപ്രിയര്‍ക്കായി റെയിൻബോയിൽ ഒരുങ്ങുന്നുണ്ട്. ഒപ്പം തന്നെ ഇതിനോടകം ജനശ്രദ്ധയാകർഷിച്ച, മിതമായ നിരക്കിൽ നാടൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഗുലാൻ തട്ടുകടയുടെ പ്രത്യേക കൗണ്ടറും റെയിൻബോ റെസ്റ്റോറൻ്റിൽ ലഭ്യമാകും.
തനി നാടൻ വിഭവങ്ങൾ ശരീരത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉപഭോക്താക്കളിലെത്തിക്കുമെന്ന് ഡയറക്ടർ ഡോക്ടർ മുഹമ്മദ് റഫീഖ് ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു. കൂടാതെ ഏതൊരു ഉപഭോക്താവിനും നേരിട്ട് കാണാവുന്ന വിധത്തിൽ ക്രമീകരിച്ച ഓപ്പൺ കിച്ചണും റെയിൻബോ റെസ്റ്റോറൻ്റിൻ്റെ പ്രത്യേകതയാകും.
ഹോം ഡെവിലവറിക്കും കൂടുതൽ വിവരങ്ങൾക്കുമായി 17273467, 37443755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.