അഞ്ചാം വാർഷിക നിറവിൽ ഇൻ ആൻ്റ് ഔട്ട് സൂപ്പർമാർക്കറ്റ്; പത്താമത് ശാഖ ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു

IMG-20210709-WA0122

മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെ ബി എച്ച് ന് കീഴിലുള്ള ഇൻ ആന്റ് ഔട്ട് സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ പത്താമത് ശാഖ ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു. ഷെയ്ഖ് ഹമദ് ബിൻ ഖാലിദ് ഹമദ് അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടന കർമം നിർവഹിച്ചു. ഗ്രൂപ്പ് ചെയർമാൻ മായൻ തെക്കയിൽ, മാനേജിംഗ് ഡയറക്ടർ മൻസൂർ അഹമ്മദ്, ഡയറക്ടർ മുഹമ്മദ് ഷമീം, ജനറൽ മാനേജർ അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു.

സ്ഥാപനം ആരംഭിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ തന്നെ പത്താമത് ശാഖ കൂടി പ്രവർത്തനമാരംഭിക്കാനായത് സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണെന്ന് ഗ്രൂപ്പ് ചെയർമാൻ മായൻ തെക്കയിൽ പറഞ്ഞു. ബിസിനസ് രംഗത്തെ വളർച്ചക്കൊപ്പം തന്നെ മുന്നോട്ട് കൊണ്ട് പോകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലമാക്കുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. സ്ഥാപനത്തിൻ്റെ അഞ്ചാം വർഷികത്തോടനുബന്ധിച്ച് ജൂലൈ 31 വരെ എല്ലാ ശാഖകളിലും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

2016 ജൂലൈയിലാണ് ഹൂറ എക്സിബിഷൻ റോഡിൽ ഇൻ ആൻ്റ് ഔട്ടിൻ്റെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ ഹൂറ, സീഫ്, ജുഫൈർ, സൽമാബാദ്, സൽമാൻ സിറ്റി തുടങ്ങി ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായാണ് പത്തോളം ഔട്ലെറ്റുകൾ പ്രവർത്തിച്ചു വരുന്നത്. 24 മണിക്കൂറും പ്രവർത്തിച്ചു വരുന്ന ഏറ്റവും മികച്ചതും വേഗതയേറിയതുമായ ഡെലിവറി സംവിധാനമാണ് ഇൻ ആൻഡ് ഔട്ടിന്റെ പ്രധാന പ്രത്യേകത. തലബാത്, ഇൻസ്റ്റാ ഷോപ് എന്നീ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളിലും സേവനം ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!