മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ബഹ്റൈന്‍ അനുശോചിച്ചു. ലാളിത്യപൂര്‍ണ്ണമായ ജീവിത്ഥം നയിച്ചു സാധാരണ മനുഷ്യരുടെ വിഷമങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കാരുണ്യ പ്രവര്‍ത്തികളില്‍ എന്നും മുന്‍ നിരയിലായിരുന്നു അദ്ദേഹം. കേരള സമൂഹത്തെ ഒന്നായികണ്ടു എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച ബാബയുടെ വിയോഗം സമൂഹത്തിനു നികത്താനാകാത്ത നഷ്ടമാണെന്ന് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.