മനാമ: സാമൂഹികമുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ വെര്‍ച്വല്‍ കണ്‍വെന്‍ഷനിൽ (മര്‍കസ് വിസ്ത) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡൻറായി വി.പി.കെ. അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറിയായി ഹഖീം സഖാഫി കിനാലൂര്‍, ഫിനാന്‍സ് സെക്രട്ടറിയായി സലീം മൂവാറ്റുപുഴ എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻറുമാര്‍: മുഹ്സിന് മുഹമ്മദ് ഹുസൈന് മദനി, പി.എം. സുലൈമാന്‍ ഹാജി, അബ്ദുല്‍ റസാഖ് ഹാജി ഇടിയങ്ങര, അബ്ദുറഹീം സഖാഫി വരവൂര്‍, ഷമീര്‍ പന്നൂര്, നിസാര്‍ സഖാഫി.
ജോ. സെക്രട്ടറിമാര്‍: ഫാസില്‍ താമരശ്ശേരി, ശംസുദ്ദീന്‍ സുഹ്രി, മുഹമ്മദ് കുട്ടി ഹാജി, ഷംസുദ്ദീൻ സഖാഫി, ഫൈസല്‍, ജമാല്‍ വിട്ടല്‍. 33 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികളെ കാന്തപുരം പ്രഖ്യാപിച്ചു. മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് ഗ്ലോബല്‍ പ്രസിഡൻറ് ഉസ്മാന് സഖാഫി തിരുവത്ര, ബഹ്റൈന്‍ ചാപ്റ്റര്‍ കോഒാഡിനേറ്റര്‍ അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ ഗഫൂർ വാഴക്കാട് എന്നിവര്‍ സംസാരിച്ചു. എ.കെ. അബൂബക്കര്‍ മുസ്ലിയാര് കട്ടിപ്പാറ, അബ്ദുല്ല രണ്ടത്താണി, ഹാരിസ് സ്രാമ്പ്യ എന്നിവർ സംസാരിച്ചു. മര്‍കസ് പ്രസിഡൻറ് അലി ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തി.