ബഹ്‌റൈൻ പ്രവാസത്തിന് വിട പറയുന്ന ജിനോ എസ്. തോമസിനും റിയ ജിനോയിക്കും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് യാത്രയയപ്പ് നല്‍കി

മനാമ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹ്റൈന്‍ പ്രാവാസിയായ പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനോ എസ്. തോമസിനും റിയ ജിനോയിക്കും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഇബ്രഹിം കെ. കാനുവില്‍ ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന ജിനോ, ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗവും ആയിരുന്നു.

ഫോട്ടോഗ്രാഫി, എഴുത്ത്കാരന്‍, പ്രാംസംഗികന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വെക്തിമുദ്ര പതിപ്പിച്ചു. ഈ മാസം യു. എസ്സിലേക്ക് പോകുന്ന ജിനോയിക്കും കുടുബത്തിനും നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിന് ഷിബു സി. ജോര്‍ജ്ജ് സ്വാഗതം അറിയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൂടിയായ ബിനു എം. ഈപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന്‌ ലെജി വൈദ്യന്‍, ലെനി പി. മാത്യു, ഏബ്രഹാം സാമുവേല്‍, ബെന്നി വര്‍ക്കി, എം. എം. മാത്യു, അജു റ്റി. കോശി, കെ. ജി. ഡാനിയേല്‍, അനോ ജേക്കബ്, സാജന്‍ വര്‍ഗ്ഗീസ്, ഡിജു ജോണ്‍ മാവേലിക്കര, മോന്‍സി ഗീവര്‍ഗ്ഗീസ്, സിജു ജോര്‍ജ്ജ്, മാത്യൂ വര്‍ഗ്ഗീസ്, തോമസ് മാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണ്‍ ലൈനായിട്ട് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വച്ച് പങ്കെടുത്ത ഏവരുടെയും പേരിലുള്ള ഉപഹാരവും ജിനോയിക്ക് കൈമാറി.

മറുപടി പ്രസംഗത്തില്‍ ഈ കാലയളവില്‍ ഒരു സഹോദരനായിട്ട് സ്നേഹിക്കുകയും കരുതുകയും ചെയ്തതിനുള്ള നന്ദി അറിയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്രിസ്റ്റി പി. വര്‍ഗ്ഗീസ് പങ്കെടുത്ത ഏവര്‍ക്കും ഉള്ള നന്ദിയും പറഞ്ഞു.