ത്യാഗസ്മരണകളുണർത്തി ഈദ് നിറവിൽ ബഹ്‌റൈൻ; ആശംസകൾ നേർന്ന് ഭരണാധികാരികൾ

New Project - 2021-07-20T141317.656

മനാമ: ത്യാഗ സ്മരണകളുണര്‍ത്തി ബഹ്‌റൈനിലും ബലി പെരുന്നാള്‍ ആഘോഷങ്ങൾക്ക് തുടക്കമായി. കോവിഡ് പ്രതിരോധ നിയന്ത്രങ്ങളുടെ ഭാഗമായി ഓറഞ്ച് അലെർട് നിലനിൽക്കുന്നതിനാൽ ഇത്തവണ ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും ഇല്ലായിരുന്നെങ്കിലും വിവിധ പ്രവാസി സംഘടനകൾ ഓൺലൈനായി യോഗം ചേർന്ന് ആശംസകൾ കൈമാറി. 30 പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് അൽ ഫത്തേഹ് ഗ്രാൻഡ് മോസ്‌ക്കിൽ മാത്രമായിരുന്നു ഇത്തവണ രാജ്യത്ത് പെരുന്നാൾ നമസ്കാരം നടന്നത്.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്‌റൈൻ ജനതയ്ക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹമദ് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു. കൊറോണ വൈറസ്സിനെ നേരിടാൻ ടീം ബഹ്‌റൈൻ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് സജീവമായ കേസുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവെന്നും രാജാവ് കൂട്ടിച്ചേർത്തു.

മുൻ‌നിര പോരാളികളായ മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫുകൾ, അനുബന്ധ ടീമുകൾ, ദേശീയ വാക്സിനേഷൻ കാമ്പയിൻ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. രാജ്യത്തെ സ്വദേശികളുടേയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ നിരന്തരമായ താല്പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ പകർച്ചവ്യാധിയെ വിജയകരമായി മറികടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ്സിനെ നേരിടാൻ വാക്‌സിനും ബൂസ്റ്റർ സോസും സ്വീകരിക്കുന്നതിലൂടെ ദേശീയ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജനങ്ങളുടെ ഉത്തരവാദിത്തത്തെയും അദ്ദേഹം പ്രശംസിക്കാൻ മറന്നില്ല.

ജൂലൈ 22 വരെയാണ് ബഹ്‌റൈനിൽ ഈദ് അവധി ദിനങ്ങൾ. കോവിഡ് കേസുകൾ ഉയരാതിരിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായി പ്രഖ്യാപിച്ച ഓറഞ്ച് അലെർട്ടിലൂടെയാണ് രാജ്യത്തെ ആഘോഷ ദിനങ്ങൾ കടന്നു പോകുന്നത്. ആഘോഷ ദിനങ്ങളിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലികാണാമെന്ന് ടാസ്‌ക്‌ഫോഴ്‌സ്‌ നിരന്തരം ഉണർത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!