മനാമ: ഈദ് ദിനത്തിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 26 കാരനായ സ്വദേശി പൗരൻ മരണപ്പെട്ടു. സൈക്കിൾ യാത്രക്കിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് മരണം.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്ത് രണ്ടാമത്തെ സൈക്കിൾ യാത്രികനാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഹറഖിലെക്കുള്ള ഷെയ്ഖ് ഹമദ് ബ്രിഡ്ജിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 54 കാരനായ പ്രവാസി മരിച്ചിരുന്നു. തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.