മനാമ: കോവിഡ് സാഹചര്യത്തിലും ഈ വർഷത്തെ ഹജ്ജ് സീസൺ സംഘടിപ്പിക്കുന്നതിലും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിലും സൗദി അറേബ്യ നടത്തിയ പ്രവർത്തനങ്ങളുടെ വിജയത്തെ ഷൂറ കൗൺസിൽ പ്രശംസിച്ചു. രാജ്യം നടത്തിയ തയ്യാറെടുപ്പുകളെയും തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളെയും കൗൺസിൽ പ്രശംസിച്ചു.
ഭരണകൂടത്തിന്റെ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ തീർത്ഥാടകർ കാട്ടിയ ഉത്തരവാദിത്തത്തെയും കൗൺസിൽ അഭിനന്ദിച്ചു. ഷൂറ കൗൺസിൽ സൗദി അറേബ്യയ്ക്കും നേതാക്കൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സുസ്ഥിരതയും നേർന്നു.
