സൈക്കിളുകൾക്കും ഇലക്​ട്രിക്​ ബൈക്കുകൾക്കുമായി പ്ര​ത്യേ​ക പാ​ത​; ധാരണാ പത്രത്തിൽ ഒപ്പുവെച്ചു

new lane

മനാമ: രാ​ജ്യ​ത്ത് സൈ​ക്കി​ളു​ക​ൾ​ക്കും ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും കൈ​കാ​ര്യം​ ചെ​യ്യാ​നുള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പ​ൽ അ​ഫ​യേ​ഴ്‌​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ​യും ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​​ലെ ഉ​പ​രി​ത​ല ഗ​താ​ഗ​ത വി​ഭാ​ഗം പ്ര​തി​നി​ധി എ​ൻ​ജി​നീ​യ​ർ സ​മി അ​ബ്​​ദു​ല്ല ബു​ഹാ​സ​യു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

രാ​ജ്യ​ത്ത് സൈ​ക്കി​ളു​ക​ൾ​ക്കും ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ൾ​ക്കും പ്ര​ത്യേ​ക പാ​ത​ക​ൾ വേ​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​വും ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ ഇ​ത്​.

ബ​ദ​ൽ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ, ഇ​ല​ക്ട്രി​ക് ബൈ​ക്ക്​ വാ​ട​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നി​ര​വ​ധി ക​മ്പ​നി​ക​ൾ​ക്ക് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തിലെ ഉ​പ​രി​ത​ല ഗ​താ​ഗ​ത വി​ഭാ​ഗം ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ എ​ൻ​ജി​നീ​യ​ർ സ​മി അ​ബ്​​ദു​ല്ല ബു​ഹാ​സ പ​റ​ഞ്ഞു. ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​നും ധാ​ര​ണ​പ​ത്ര​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഒ​രു സം​യു​ക്ത സാ​ങ്കേ​തി​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!