മനാമ: ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ സജീവ അംഗവും ഇരിമ്പിളിയം സ്വദേശിയുമായിരുന്ന രാജേഷ് ചവറെങ്ങലിന്റെ നിര്യാണത്തിൽ സംഘടന അനുശോചിച്ചു. മുനീർ ഒറവക്കോട്ടിൽ, പ്രവീൺ മേല്പത്തൂർ, റഷീദ് ബുർഹാമ, അഹമ്മദ് കുട്ടി, ബിലാൽ, റിയാസ്, അസൈനാർ, ഹക്കീമുൽ ഹക്ക്, അംറാൻ, മുഹമ്മദ് അലി എന്നിവർ അനുശോചനം അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാ സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ അംഗങ്ങൾ കടുത്ത നടുക്കം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഗാധ ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.