ബഹ്‌റൈനിൽ വിവിധ ഭാഗങ്ങളിൽ മഴ, കാറ്റ്; സുരക്ഷ പാലിക്കാൻ മന്ത്രാലയത്തിന്റെ നിർദേശം

മനാമ: ഇന്ന് പുലർച്ചെ മുതൽ ബഹ്‌റൈൻറെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. മൂടിക്കെട്ടിയ കാലാവസ്ഥയിലാണ് അന്തരീക്ഷം. മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. മഴയെ തുടർന്ന് സുരക്ഷ പാലിക്കണമെന്നും, സുരക്ഷിതമായ യാത്രക്ക് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

തെക്കു കിഴക്കൻ മേഖലയിലേക്ക് വീശുന്ന കാറ്റിന്റെ വേഗത 17 മുതൽ 22 നോട്സിൽ നിന്നും 25 മുതൽ 30 നോട്സ് വരെ ഉയർന്നിട്ടുണ്ട്. ഇത് 38 നോട്സ് വരെ ഉയരാൻ സാധ്യതയുള്ളതായി പറയപ്പെടുന്നു.

കടൽത്തിരകൾ തീര പ്രദേശത്തു 4 മുതൽ 8 അടി വരെ ഉയരാൻ സാധ്യതയുള്ളതായും നിരീക്ഷിക്കുന്നു.