വ്യാജ കോവിഡ് പരിശോധന ഫലവുമായി കോസ്‌ വേ കടക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു വർഷം തടവ്

മനാമ: വ്യാജ കോവിഡ് പരിശോധന റിസൾട്ട് ഹാജരാക്കിയ പ്രതിയുടെ ജയിൽ ശിക്ഷ കാലയളവ് മൂന്നുമടങ്ങായി കുറച്ചു. പി‌സി‌ആർ പരിശോധനാ ഫലങ്ങൾ വ്യാജമായി നിർമ്മിച്ചു സൗദി അറേബ്യയിലേക്ക് പോകാൻ ശ്രമിച്ച 38 കാരനായ പ്രതിയെ നേരത്തെ ഹൈ ക്രിമിനൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം ജൂൺ 27 നാണ് കിംഗ് ഫഹദ് കോസ്‌വേയിൽ വെച്ച് ഇയാൾ പിടിക്കപ്പെട്ടത്. ഹൈ ക്രിമിനൽ കോടതി ഇയാൾക്ക് മൂന്നുവർഷം തടവ് വിധിച്ചിരുന്നു .എന്നാൽ പിന്നീട്‌ ഇത് വെട്ടിക്കുറച്ച് ഒരു വർഷമായി മാറ്റുകയായിരുന്നു.

പ്രതി പരമ്പരാഗതമായി മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് എത്തിക്കുന്ന ആളായിരുന്നു. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പുള്ള നെഗറ്റീവ് പിസിആർ ഫലം ആവശ്യമാണ്. കോവിഡ് ഫലം കൈയിൽ ഇല്ലാതിരുന്നതിനാൽ ഇയാൾ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ സുഹൃത്തിന്റെ നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വ്യാജ രേഖ ഉണ്ടാക്കുകയായിരുന്നു.