പൊതുമേഖല സ്ഥാപനങ്ങളിലേക്ക് നിയമിക്കുന്ന വിദേശികളുടെ തൊഴിൽ വ്യവസ്ഥ രണ്ട് വർഷമാക്കി ചുരുക്കണമെന്ന് ആവിശ്യം

contract

മനാമ: പൊതുമേഖല സ്ഥാപനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന വിദേശികളുടെ തൊഴിൽ വ്യവസ്ഥ 2 വർഷം ആക്കി ചുരുക്കണമെന്ന ആവശ്യവുമായി ബഹ്റൈൻ MP മാർ. നാല് വർഷം കൊണ്ട്പൊതുഖേല സ്ഥാപനങ്ങളിൽ മുഴുനായും സ്വദേശിവൽക്കരണം കൊണ്ടുവരാനുള്ള അനുമതി പാർലിമെന്റ് പാസാക്കിയ സാഹചര്യത്തിലാണ് പുതിയ ആവശ്യം MP മാർ മുന്നോട്ട് വെച്ചിരിക്കുന്നത്. പരിഗണനയിലുള്ള വിഷയങ്ങൾക്കിടയിലാണ് സർക്കാർ മേഖലയിൽ പ്രവാസികളുടെ തൊഴിൽ വ്യവസ്ഥ 24 മാസമാക്കി ചുരുക്കാനുള്ള ആവിശ്യം പാർലിമെന്റ് പഠനത്തിൽ വച്ചിരിക്കുന്നത്.

“നിലവിൽ ബഹ്റൈൻ പൊതു മേഖലയിൽ 15 ശതമാനം തൊഴിലാളികളും ഇപ്പോൾ വിദേശികളാണ്. ജോബ് കോൺട്രാക്ട് രണ്ട് വർഷത്തേക്ക് ചുരുക്കിയാൽ ബഹ്റൈൻ പൗരന്മാരെ യോഗ്യതക്കനുസരിച്ചു ആ ഒഴിവിലേക്ക് പെട്ടെന്നു തന്നെ നിയമിക്കാൻ സാധിക്കും. ഇതു വഴി 2030 ആവുമ്പോഴേക്കും നൂറു ശതമാനം സ്വദേശിവൽക്കണം സാധ്യമാക്കാക്കുകയാണ് ലക്‌ഷ്യം” പാർലിമെന്റ് legislative and legal affairs Committee vice – Chairman Dr Ali Al Nuaimi വ്യക്തമാക്കി.

യോഗ്യതയുള്ള ബഹ്റൈനികൾ ഒഴിവുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .ഇതു കൂടാതെ ഒരോ വർഷവും 3 ശതമാനം ശമ്പള വർധനവും ബഹ്റൈനികൾ ആവശ്യപ്പെടുന്നുണ്ട്. രണ്ട് വർഷം മുമ്പ് ശമ്പളത്തിലെ വാർഷിക വർധനവ് ഗവർൺമെന്റ് ക്യാൻസൽ ചെയ്തതാണ്. അത് തിരിച്ച് കൊണ്ട് വരണമെന്നും Nuami കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!