bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ ആത്മായ പരിശീലന കളരി സംഘടിപ്പിച്ചു

WhatsApp Image 2021-07-31 at 11.27.16 AM

മനാമ: ജൂലൈ 20 ,21, 22 തീയതികളിലായി നടത്തപ്പെട്ട ആത്മായ പരിശീലന കളരിയുടെ ഉത്ഘാടനം 2021 ജൂലൈ 20-ാം തീയതി കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഉത്ഘാടന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. വി.പി. ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ഇടവകവികാരി റവ.ഡേവിഡ് വി.റ്റൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും , ഇടവകമിഷൻ സെക്രട്ടറി ശ്രീ. ജോസ് ജോർജ് സ്വാഗതവും , കൺവീനർ ശ്രീ . ബിജു മാത്യു കൃതജ്ഞതയും , ഗൾഫ്റീജിയൻ സഭാ കൗൺസിൽ പ്രതിനിധീ ശ്രീ. കോശി സാമുവേൽ സമാപന പ്രാർത്ഥനയും നടത്തി.

തുടർന്ന് മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി പ്രൊഫസർ – റവ . ഡോ. ജോസഫ് ഡാനിയേൽ , J.M.M. സ്റ്റഡി സെന്റർ അസോസിയേറ്റ് ഡയറക്ടർ റവ. ഡോ . K. ജെയിംസൺ , എന്നീ പ്രഗത്ഭ വൈദീകർക്കൊപ്പം നവജീവോധയം മിഷൻ ഇന്ത്യയുടെ ചെയർമാൻ ബ്രദർ . ജോർജ്ജ് ചെറിയാൻ ,ശ്രീ. ചെറിയാൻ ജോർജ് ( യൂത്ത് ഫോർ മിഷൻ ഇന്ത്യ) എന്നിവർ വിവിധ പഠനകളരി കൾക്ക്നേത്യത്വം നൽകി..

കഴിഞ്ഞ 2 വർഷ ക്കാലമായി ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തപ്പെട്ട ആത്മായ പരിശീലന പഠന കളരിയിൽ ഈ വർഷവും ഇരുന്നൂറില്പരം ഇടവക ജനങ്ങളും മറ്റും രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. ഇതിന്റെ ക്രമീകരണത്തിന് വേണ്ട നേതൃത്വം നൽകിയ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചൻ , സഹവികാരി റവ. വി.പി.ജോൺ അച്ചൻ, കൺവീനർ ശ്രീ. ബിജു മാത്യു , കൈത്താങ്ങലുകൾ നൽകിയ ഇടവക മിഷൻ ഭാരവാഹികൾ, ഇടവക മിഷൻ കമ്മറ്റി അംഗങ്ങൾ , സബ് കമ്മറ്റി അംഗങ്ങൾ , ഇടവക ഭാരവാഹികൾ, കൈസ്താന സമതി അംഗങ്ങൾ , പ്രത്യേകിച്ച് ഗാനശുശ്രുഷകൾക്കു നേത്യത്വം നൽകിയ തോമസ് മാത്യുവിനും കുടുംബത്തിനും ,ഐ.ടി. ടീം , 3 ദിവസങ്ങളിലും വിവിധങ്ങളായ ശുശ്രൂഷ നിർവഹിച്ചവർ എന്നിവർക്ക് സമാപന ദിനത്തിൽ ഇടവകമിഷൻ ട്രസ്റ്റി ശ്രീ. ഏബ്രഹാം തോമസ് ആത്മായ പരിശീലന കളരി 2021 ന്റെ നാമത്തിലുളള ഇടവക മിഷന്റെ നന്ദി രേഖപെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!