രാജ്യത്തെ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

മനാമ: രാജ്യത്തെ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുൻ വാരത്തെ അപേക്ഷിച്ചു ഈ ആഴ്ചയിൽ വർദ്ധിച്ചതായി റിപ്പോർട്ട്. ഏകദേശം 30 ശതമാനം കേസുകളുടെ വർധനവാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ 22 നും 28 നും ഇടയിൽ മൊത്തം 754 പുതിയ കേസുകളാണ് കണ്ടെത്തിയത്. എന്നാൽ കഴിഞ്ഞ ആഴ്ച 587 കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്‌തിരുന്നത്‌. പ്രതിദിനം പുതിയ കേസുകളുടെ എണ്ണത്തിലും നേരിയ വർദ്ധനവ് രേഖപെടുത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലത്തിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വാരം സ്ഥിരീകരിച്ച പുതിയ കേസുകളിൽ 421 പേർ ബഹ്റൈനികളും 333 പേർ പ്രവാസികളുമാണ്.