മനാമ: ബഹ്‌റൈനിലെ ഏതാനും കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന പൂർവാ ബാൻഡ്‌സ് ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആന്തോളനം സംഗീത അപരിപാടി ശ്രദ്ധേയമായി.ചലച്ചിത്ര പിന്നണി ഗായിക മാളവികയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ ഗായകൻ രാജീവ് വെള്ളിക്കോത്ത്, ഉണ്ണികൃഷ്ണൻ, പവിത്ര എന്നിവരും കൃഷ്ണ ആർ നായർ, അമ്രിൻ ഉണ്ണികൃഷ്ണൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.ശുദ്ധ സംഗീത പുതിയ തലമുറയ്ക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയായിരുന്നു പൂർവാ ബാൻഡ്‌സ് ഒരുക്കിയത്. കഥകളി സംഗീതം മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചലച്ചിത്രഗാനങ്ങൾ വരെ സമന്വയിപ്പിച്ചു കൊണ്ട് നടന്ന പരിപാടിയിൽ നിരവധി പേര് സംബന്ധിച്ചു.സത്യൻ പേരാമ്പ്ര കോർഡിനേറ്റർ ആയിരുന്നു.